blog single post
Cricket

പ്ര​സി​ദ്ധ് കൃ​ഷ്ണ​യ്ക്കും ടിം ​സി​ഫേ​ർ​ട്ടി​നും കോ​വി​ഡ്

കോ​വി​ഡ് പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഐ​പി​എ​ൽ നി​ർ​ത്തി​വ​ച്ചെ​ങ്കി​ലും ക​ളി​ക്കാ​രി​ൽ രോ​ഗം പ​ട​രു​ന്ന​ത് തു​ട​രു​ക​യാ​ണ്. കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ലെ ര​ണ്ടു താ​ര​ങ്ങ​ൾ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ത്യ​ൻ പേ​സ​ർ പ്ര​സി​ദ്ധ് കൃ​ഷ്ണ​യ്ക്കും ന്യൂ​സി​ല​ൻ​ഡ് താ​രം ടിം ​സി​ഫേ​ർ​ട്ടി​നു​മാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്.
ഇ​തോ​ടെ ഐ​പി​എ​ല്ലി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച കോ​ൽ​ക്ക​ത്ത താ​ര​ങ്ങ​ളു​ടെ എ​ണ്ണം നാ​ലാ​യി. നേ​ര​ത്തെ മ​ല​യാ​ളി പേ​സ​ർ സ​ന്ദീ​പ് വാ​ര്യ​ർ​ക്കും സ്പി​ന്ന​ർ വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
ഐ​പി​എ​ൽ ബ​യോ ബ​ബ്ളി​ൽ നി​ന്നും പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ പ്ര​സി​ദ്ധ് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലെ വീ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​ണ് താ​ര​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.


May be an image of 1 person and text that says 'ഫാഷൻ ലോകത്തേക ക്ക് ഇതിലും അനായാസമായ ഒരു എൻട്രി വേറെ ലഭിക്കും എന്ന് നിങ്ങൾ കരുതുന്നുവോ First ts grabyoudream! ഫാഷൻ ലോക ലോകത്തേക്കുള്ള നിങ്ങളുടെ വഴികാട്ടി REGISTERN NOW www.firsttopmodels.com'