കവി സച്ചിദാനന്ദന് താത്കാലിക വിലക്ക് ഏർപ്പെടുത്തി ഫേസ്ബുക്ക്. കമ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചതെന്ന് ഫേസ്ബുക്ക് അറിയിച്ചതായി സച്ചിദാനന്ദൻ പറഞ്ഞു.
വെള്ളിയാഴ്ചയാണ് വിലക്ക് വന്നത്. കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പോസ്റ്റ് ചെയ്തതിനാണ് വിലക്കെന്ന് സച്ചിദാനന്ദൻ പ്രതികരിച്ചു.
വിദ്വേഷപരമായ ഉള്ളടക്കമുള്ളതല്ല വിഡിയോയെന്നും താൻ ഉൾപ്പടെയുള്ള ബിജെപിയുടെ വിമർശകർ നിരീക്ഷണത്തിലുണ്ടെന്ന് കരുതുന്നതായും സച്ചിദാനന്ദൻ പറഞ്ഞു. കേന്ദ്ര സർക്കാറും ഫേസ്ബുക്കും ധാരണയുണ്ടെന്ന് മനസിലാക്കുന്നുവെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.