blog single post
All New

സുശീൽ കുമാറിനെ റെയിൽവേ സസ്പെൻഡ് ചെയ്തു

ഗു​സ്തി ചാ​മ്പ്യ​ൻ സാ​ഗ​ർ റാ​ണെ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ സു​ശീ​ല്‍ കു​മാ​റി​ന് മ​റ്റൊ​രു തി​രി​ച്ച​ടി കൂ​ടി. റെ​യി​ല്‍​വേ​യി​ല്‍ സീ​നി​യ​ര്‍ കൊ​മേ​ഴ്സ്യ​ല്‍ മാ​നേ​ജ​രാ​യ സു​ശീ​ല്‍ കു​മാ​റി​നെ റെ​യി​ല്‍​വേ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

കൊ​ല​പാ​ത​ക കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന സു​ശീ​ൽ കു​മാ​റും കൂ​ട്ടാ​ളി​ക​ളും അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഡ​ൽ​ഹി രോ​ഹി​ണി കോ​ട​തി ഇ​വ​രെ ആ​റ് ദി​വ​സ​ത്തേ​ക്കു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഡ​ല്‍​ഹി പോ​ലീ​സ് 12 ദി​വ​സ​ത്തെ ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

ഡ​ൽ​ഹി ഛത്ര​സാ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ മേ​യ് നാ​ലി​നാ​ണ് 23കാ​ര​നാ​യ സാ​ഗ​ർ റാ​ണെ​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സു​ശീ​ൽ കു​മാ​റും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്നു മ​ർ​ദി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കേ സാ​ഗ​ർ റാ​ണ മ​രി​ച്ചു. ഒ​ളി​വി​ൽ പോ​യ സു​ശീ​ൽ കു​മാ​റി​നെ​യും കൂ​ട്ടാ​ളി അ​ജ​യ് കു​മാ​റി​നെ​യും ഡ​ൽ​ഹി മു​ണ്ട​ക​യി​ൽ നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.


May be an image of drink and text