blog single post
Latest

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 9313 പേ​ര്‍​ക്ക് കോ​വി​ഡ്

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 9313 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 70,569 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13.2 ആ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 221 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 10,157 ആ​യി.
രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 21,921 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ 1,47,830 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 52 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 8570 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 645 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
തി​രു​വ​ന​ന്ത​പു​രം 1481, പാ​ല​ക്കാ​ട് 1028, എ​റ​ണാ​കു​ളം 968, തൃ​ശൂ​ര്‍ 925, മ​ല​പ്പു​റം 908, കൊ​ല്ലം 862, ആ​ല​പ്പു​ഴ 803, കോ​ഴി​ക്കോ​ട് 659, കോ​ട്ട​യം 464, ക​ണ്ണൂ​ര്‍ 439, ഇ​ടു​ക്കി 234, കാ​സ​ര്‍​ഗോ​ഡ് 215, പ​ത്ത​നം​തി​ട്ട 199, വ​യ​നാ​ട് 128 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 46 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.May be an image of food and text that says 'Quality Qual www.frstqualityspices.com Cloves First Quality Indian Spices cloves are rich in eugenol, a potent antibacterial. Cloves can help freshen your breath instantly. ISO ssai 21321188000719 89000719'