കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര മന്ത്രിയുമായ ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഡൽഹിയിലെത്തി അദ്ദേഹം കേന്ദ്ര മന്ത്രി പീയുഷ് ഗോയലിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു.
ജിതിൻ പ്രസാദയ്ക്കായിരുന്നു പശ്ചിമ ബംഗാളിൽ കോൺഗ്രസിന്റെ ചുമതല. യുപിഎ സർക്കാരിൽ സ്റ്റീൽ, പെട്രോളിയം വകുപ്പ് മന്ത്രിയായിരുന്നു. കോൺഗ്രസിലെ യുവ നേതാക്കളിൽ പ്രമുഖനായ അദ്ദേഹം രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻമാരിൽ ഒരാളായാണ് പാർട്ടിക്കുള്ളിലും അറിയപ്പെട്ടിരുന്നത്.
യുപിയുടെ വികസത്തിനാണ് ബിജെപിയിൽ എത്തിയതെന്ന് വിശദീകരിച്ച ജിതിൻ പ്രസാദ തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുതിയ അധ്യായമാണിതെന്നും കൂട്ടിച്ചേർത്തു.