blog single post
Latest

ക​ർ​ഷ​ക സ​മ​രം വീ​ണ്ടും ശ​ക്ത​മാ​കു​ന്നു

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക ന​യ​ത്തി​നെ​തി​രാ​യ ക​ർ​ഷ​ക സ​മ​രം വീ​ണ്ടും ശ​ക്ത​മാ​കു​ന്നു. സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക നേ​താ​ക്ക​ൾക്ക് എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യി പ​ശ്ചി​ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി അ​റി​യി​ച്ചു.
സ​മ​ര​ത്തി​ന് പി​ന്തു​ണ​തേ​ടി സ​മ​ര നേ​താ​ക്ക​ൾ മ​മ​ത ബാ​ന​ർ​ജി​യെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാണ് അ​വ​ർ പി​ന്തു​ണ അ​റി​യി​ച്ച​ത്. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​മേ​യം ഞ​ങ്ങ​ൾ പാ​സാ​ക്കി​യ​താ​ണ്. ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തു​വ​രെ കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ഏ​ഴു മാ​സ​മാ​യി ക​ർ​ഷ​ക​രു​മാ​യി സം​സാ​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. ഒ​രു വ​ശ​ത്ത് ഞ​ങ്ങ​ൾ പ്ര​കൃ​തി​ദു​ര​ന്ത​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു, മ​റു​വ​ശ​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​ർ കാ​ര​ണം രാ​ഷ്ട്രീ​യ ദു​ര​ന്ത​ത്തെ​യും ഞ​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​താ​യി മ​മ​ത വി​മ​ർ​ശി​ച്ചു.


May be an image of 1 person and text that says 'FIRST TOP MODELS "Whatever you decide to do make sure it makes you happy..." First tc grabyouelmm REGISTER NOW www.firsttopmodels.com'