blog single post
Latest

മുട്ടിൽ മരം കൊള്ള: ക്രൈംബ്രാഞ്ച് സംഘമായി

മുട്ടിൽ മരം കൊള്ളക്കേസ് അന്വേഷണത്തിനായി രൂപവത്കരിച്ച ഉന്നതതല അന്വേഷണ സംഘത്തിലേക്കുള്ള ക്രൈംബ്രാഞ്ച് അംഗങ്ങളെ തീരുമാനിച്ചു. ഐജി സ്പർജൻ കുമാറിനാണ് മേൽനോട്ടച്ചുമതല. തൃശൂർ, മലപ്പുറം, കോട്ടയം എസ്പിമാർക്കും ചുമതലയുണ്ട്. മരം കൊള്ള കേസിലെ ഗൂഢാലോചനയാണ് ക്രൈം ബ്രാഞ്ച് സംഘം പ്രധാനമായും പരിശോധിക്കുക.

മരം കൊള്ള അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച്, വിജിലൻസ്, വനം വകുപ്പ് എന്നീ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ഉന്നതതല സംഘം രൂപീകരിക്കുന്നത്. ഇതിന്റെ തലവനായി ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനേയും നിശ്ചയിച്ചിരുന്നു.


May be an image of food and text that says 'Quality IndaS FIRST QUALITY INDIAN SPICES First Quality Indian FirstQualityIndianSpices Spices www.firstqualityspices.com DRY PINEAPPLE Ifyou get tired with motion difficulties, don't worry, here is your solution. high quantity fiber content pineapples elps fstool nd quick movement thougah he ract, while enzyme romelain known help the breakdown oftheproen. fthe'