blog single post
India

കോ​വി​ഡ് വാ​ക്സി​ൻ വീ​ട്ടിൽ; പ​ദ്ധ​തി​യു​മാ​യി രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നേ​ർ

കോ​വി​ഡ് വാ​ക്സി​ൻ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നേ​ർ. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് വാ​ക്സി​ൻ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നാ​യി മൂ​ന്ന് പ്ര​ത്യേ​ക വാ​നു​ക​ൾ സ​ജ്ജ​മാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ന​മി​ത മേ​ത്ത അ​റി​യി​ച്ചു.
ഹെ​ൽ​പ് ലൈ​നി​ലൂ​ടെ​യും മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന്‍റെ മു​റ​യ്ക്കാ​വും വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നാ​യു​ള്ള മൊ​ബൈ​ൽ യൂ​ണി​റ്റ് ഓ​രോ സ്ഥ​ല​ത്തു​മെ​ത്തു​ക. മൊ​ബൈ​ൽ യൂ​ണി​റ്റ് എ​ത്ത​ണ​മെ​ങ്കി​ൽ ഓ​രോ സ്ഥ​ല​ത്തും കു​റ​ഞ്ഞ​ത് പ​ത്ത് പേ​രെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും അ​തി​നു ശേ​ഷം 45 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കും വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി. ശ​നി​യാ​ഴ്ച തു​ട​ങ്ങി​യ പ​ദ്ധ​തി​യി​ലൂ​ടെ ആ​ദ്യ ദി​വ​സം ത​ന്നെ 367 പേ​ർ​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കി​യ​താ​യി പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള ഡോ. ​നി​കി​ത സ​ഹ​റ​ൻ പ​റ​ഞ്ഞു.


May be an image of drink and text that says 'Cuality FIRST QUALITY INDIAN SPICES STAR ANISE The disti nctive looki spices ave health benefits eno meal try sipping star add star anises water, toai id digestion and reduce bloating More Info www.firstqualityspices.com'