സംസ്ഥാനത്ത് 16ന് ശേഷം ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപന ത്രീവ്രത അനുസരിച്ച് പ്രാദേശിക നിയന്ത്രണം വരും. ലോക്ക്ഡൗൺ ഇളവുകളെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വീടുകളിൽ നിന്നാണ് കോവിഡ് രോഗം ഇപ്പോൾ വ്യാപകമായി പടരുന്നത്. അത് തടയാൻ മാർഗം സ്വീകരിക്കും. മൂന്നാം തരംഗം തടയാൻ ബഹുജന കൂട്ടായ്മ വേണം. കാര്യത്തിന്റെ ഗൗരവം മനസിലാക്കി, അസൗകര്യങ്ങൾ പരിഗണിക്കാതെ ലോക്ഡൗണിനോട് സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.