blog single post
Latest

ഭൂമിയേറ്റെടുക്കല്‍ തുടങ്ങി ലക്ഷദ്വീപ് ഭരണകൂടം

 പ്രഫുൽ ഖോഡ പട്ടേലിന്റെ സന്ദർശനത്തിന് പിന്നാലെ നടപടികൾ കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉടമകളെ അറിയിക്കാതെ സ്വകാര്യഭൂമിയിൽ ഭരണകൂടം കൊടിനാട്ടിയെന്ന് പരാതി. കവരത്തിയിലെ സ്വകാര്യ ഭൂമിയിൽ ആണ് റവന്യൂവകുപ്പ് കൊടിനാട്ടിയത്.2021ൽ എൽഡിഎആർ സംബന്ധിച്ച് കരടു രൂപരേഖ ലക്ഷ്യദ്വീപ് ഭരണകൂടം പുറത്തിറക്കിയിരുന്നു. ലക്ഷദ്വീപിലെ വികസന പ്രവർത്തനങ്ങൾക്ക് ആളുകളുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ കൊണ്ടുവന്ന വിവാദ പരിഷ്കാരങ്ങളിൽ ഒന്നായിരുന്നു ഭൂമിയേറ്റെടുക്കൽ. ഇതിനെതിരെ ലക്ഷദ്വീപിൽ ശക്തമായ പ്രതിഷേധങ്ങൾ നടന്നുവരികയായിരുന്നു.


May be an image of 1 person and text that says 'First to medels FIRST TOP MODELS "Take care of yourself, be healthy, and always believe you can be successful in nytng you truly want.' REGISTER NOW'