blog single post
Latest

കോ​വി​ഡ് രോ​ഗി​യു​ടെ ബ​ന്ധു​വി​നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം

 കോ​വി​ഡ് രോ​ഗി​യു​ടെ ബ​ന്ധു​വാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. ച​വ​റ തെ​ക്കും​ഭാ​ഗം സ​ജി​ഭ​വ​നം സ​ജി​ക്കു​ട്ട​ൻ (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. ഈ ​മാ​സം മൂ​ന്നി​ന് രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.
അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ കോ​വി​ഡ് രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​വു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് രോ​ഗി​യു​ടെ ബ​ന്ധു​വാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത്. തെ​ക്കും​ഭാ​ഗം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന്‍റെ ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന വീ​ട്ട​മ്മ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തോ​ടെ ആം​ബു​ല​ൻ​സി​ൽ ശ​ങ്ക​ര​മം​ഗ​ല​ത്തെ ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.
പ​ഞ്ചാ​യ​ത്തി​നു വേ​ണ്ടി ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന തെ​ക്കും​ഭാ​ഗ​ത്തെ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആം​ബു​ല​ൻ​സാ​യി​രു​ന്നു ഇ​ത്. ആ​ശു​പ​ത്രി​യി​ൽ സ​ഹാ​യി​യാ​യി നി​ൽ​ക്കാ​ൻ സ്ത്രീ​ക​ളാ​രെ​ങ്കി​ലും വേ​ണ​മെ​ന്നു സ​ജി​ക്കു​ട്ട​ൻ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് യു​വ​തി കൂ​ടി ആം​ബു​ല​ൻ​സി​ൽ ക​യ​റി​യ​ത്.


May be an image of 4 people and text that says 'IRSTRING MEDIA ED FIRSTRING MEDIA Nothing is impossible the word itself says 'I'm possible... www.firstringmedia.com 1800 891 8121'