blog single post
All New

മലയാളി താരം സജൻ പ്രകാശിന് ഒളിമ്പിക്‌സ് യോഗ്യത

മലയാളി നീന്തൽ താരം സജൻ പ്രകാശിന് ചരിത്രനേട്ടം. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലാണ് സജൻ മത്സരിക്കുക.27 കാരനായ സജൻ റോമിൽ നടന്ന യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന താരങ്ങൾ ഉൾപ്പെടുന്ന എ വിഭാഗത്തിലാണ് സജൻ എത്തിയിരിക്കുന്നത്.