blog single post
Mallu star world

സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു

ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ആൻറണി ഈസ്റ്റ്മാൻ (75) അന്തരിച്ചു. കഥാകൃത്ത്, നിശ്ചല ഛായാ​ഗ്രാഹകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിൽ വച്ചാണ് മരണം. സംസ്കാരം പിന്നീട്.ആറ് സിനിമകളാണ് ആൻറണി ഈസ്റ്റ്മാൻ സംവിധാനം ചെയ്തത്. സിൽക്ക് സ്മിത, സംഗീതസംവിധായകൻ ജോൺസൺ തുടങ്ങി ഒട്ടേറെപ്പേർ അരങ്ങേറ്റം കുറിച്ച ഇണയെത്തേടി ആയിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം. വയൽ, അമ്പട ഞാനേ, വർണത്തേര്, ഐസ്ക്രീം, മൃദുല എന്നിവയാണ് മറ്റ് ചിത്രങ്ങൾ. ശങ്കർ, മേനക, നെടുമുടി വേണു, തിലകൻ തുടങ്ങി വലിയ താരനിര അണിനിരന്ന അമ്പട ഞാനേ ആയിരുന്നു ശ്രദ്ധേയ ചിത്രം. രചന, ഈ തണലിൽ ഇത്തിരി നേരം, തസ്കരവീരൻ എന്നീ ചിത്രങ്ങളുടെ കഥയും ആന്റണിയുടേതാണ്. പാർവ്വതീപരിണയം എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ്.



May be an image of text that says 'BS B&S B&SKOCHINSCLEAR KOCHIN SKY CLEAR Solution Private Limited B&S Skyclear Solution Drink Pure Water Stay Healthy... Toll Free: 1800 891 8121 www.skyclearsolutions.com'