blog single post
Technology

മൂന്ന് കോടി പോസ്റ്റുകൾക്ക് എതിരെ നടപടി സ്വീകരിച്ച് ഫേസ്ബുക്ക്

ചട്ടലംഘനത്തെ തുടർന്ന് മേയ് 15 മുതൽ ജൂൺ 15 വരെയുള്ള ഒരു മാസക്കാലയളവിൽ മൂന്ന് കോടിയിലധികം പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ചതായി ഫേസ്ബുക്ക്. ഇന്ത്യയിലെ പുതുക്കിയ ഐടി ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പത്തോളം വിഭാഗങ്ങളിൽ പെടുന്ന ലംഘനങ്ങൾക്കെതിരെയാണ് നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ഒമ്പതോളം ചട്ടലംഘനവിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ ഇൻസ്റ്റഗ്രാം ഇരുപത് ലക്ഷം പോസ്റ്റുകൾക്കെതിരെ ഇതേ കാലയളവിൽ നടപടിയെടുത്തിട്ടുണ്ട്.അമ്പത് ലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പോസ്റ്റുകളെ സംബന്ധിച്ച് ലഭിച്ച പരാതികളും അതിന്റെ അടിസ്ഥാനത്തിൽ കൈക്കൊണ്ട നടപടികളെ കുറിച്ചുമുള്ള പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പുതുക്കിയ ഐടി ചട്ടങ്ങൾ നിഷ്കർഷിക്കുന്നു. ഓട്ടോമേറ്റഡ് ടൂൾസ് ഉപയോഗിച്ച് നീക്കം ചെയ്ത പോസ്റ്റുകളിലെ പ്രകോപനപരമായ ഭാഗങ്ങളെ കുറിച്ചുള്ള പ്രത്യേക സൂചനകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.


May be an image of 1 person and text that says 'TUITION ONLINE FROM FIRSTRING GLOBAL RSTRING R The past has no power over the present moment start learning... Global Online Tuition REGISTERNOW +442081508118 +4420 8150 +44747449 7449 8722 www.goutedu.co.uk facebook.com/firstring.co.uk'