blog single post
Mallu star world

ജനാസയുടെ ട്രെയിലർ പുറത്ത്

മാമുക്കോയ പ്രധാന വേഷത്തിലെത്തുന്ന ഹ്രസ്വചിത്രം 'ജനാസ'യുടെ ട്രെയ്ലർ പുറത്തിറങ്ങി. മാമുക്കോയയുടെ പിറന്നാളിന് മുന്നോടിയായാണ് ട്രെയ്ലർ റിലീസ് ചെയ്തത്.നവാഗതനായ കിരൺ കാമ്പ്രത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ ഗന്ധർവ്വൻ ഹാജി എന്ന കഥാപാത്രമായാണ് മാമുക്കോയ എത്തുന്നത്. സരസ ബാലുശേരി, സിദ്ദിഖ് കൊടിയത്തൂർ, ഡൊമിനിക് ഡോം, ജയരാജ് കോഴിക്കോട്, ധനേഷ് ദാമോദർ, സിദ്ദിഖ് നല്ലളം, ഷിബി രാജ്, റിയാസ് വയനാട്, ബിജു ലാൽ, ആമിർഷ മുഹമ്മദ്, ഷാജി കൽപ്പറ്റ, മാരാർ മംഗലത്ത്, സിൻസി, മയൂഖ, മെഹ്രിൻ, നിവേദ് സൈലേഷ്, റാമിൻ മുഹമ്മദ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ചിത്രം ഉടൻ തന്നെ സൈന പ്ലേ ഒ.ടി.ടിയിൽ റിലീസാകും.

May be an image of food and text that says 'Suality Ind I FIRST QUALITY INDIAN SPICES NUTMEG First Quality Indian Spices Nutmeg lp to educe blood pressure As we know nutmeg one must needed ingredients many of the olden treatment methods. issar 21321158000719 ORDER NOW www.firstqualityspices.com'