blog single post
International

ഹെ​യ്തി പ്ര​സി​ഡ​ന്‍റ് വെ​ടി​യേ​റ്റു​ മ​രി​ച്ചു

ഹെ​യ്തി പ്ര​സി​ഡ​ന്‍റ് ജൊ​വ​നെ​ല്‍ മോ​സെ (53) വീ​ടി​നു​ള്ളി​ൽ അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റു ​മ​രി​ച്ചു. ത​ല​സ്ഥാ​ന​മാ​യ പോ​ർ​ട്ടോ​പ്രി​ൻ​സി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്. അ​ജ്ഞാ​ത​രാ​യ ഒ​രു സം​ഘം ആ​യു​ധ​ധാ​രി​ക​ൾ വീ​ട്ടി​ൽ ഇ​ര​ച്ചു​ക​യ​റി വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.
അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ പ്ര​ഥ​മ​ വ​നി​ത മാ​ർ​ട്ടി​നെ മോ​സെ​യ്ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൈ​ക്ക​ൽ മാ​ർ​ട്ട​ലി​ക്കു പി​ൻ​ഗാ​മി​യാ​യി 2017 ഫേ​ബ്രു​വ​രി​യി​ലാ​ണ് മോ​സെ അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​ത്. ഫെ​ബ്രു​വ​രി​യി​ല്‍ മോ​സെ വ​ധ​ശ്ര​മ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.
ഹെ​യ്തി​യു​ടെ ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി​യാ​യ ക്ലോ​ഡ് ജോ​സ​ഫാ​ണ് പ്ര​സി​ഡ​ന്‍റ് കൊ​ല്ല​പ്പെ​ട്ട കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. പ്ര​സി​ഡ​ന്‍റി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം മ​നു​ഷ്യ​ത്വ​ര​ഹി​ത​വും നി​ഷ്ഠൂ​ര​വും ക്രൂ​ര​വു​മാ​ണെ​ന്ന് ക്ലോ​ഡ് പ​റ​ഞ്ഞു. രാ​ഷ്ട്ര​ത്തെ സം​ര​ക്ഷി​ക്കാ​നു​ള​ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.


May be an image of child and text that says 'RSTRING Global Online Tulition TUITION ONLINE FROM FIRSTRING GLOBAL Believe you can and you're halfway there... REGISTER NOW MoreInfo +4420 8150 81 +4474 7449 8722 www.goutedu.co.uk facebook.com/firstring.co.uk'