blog single post
Football

വംശീയാധിക്ഷേപങ്ങൾക്ക് മറുപടിയുമായി ഇംഗ്ലണ്ട് താരം

യൂറോ കപ്പ് തോൽവിക്ക് പിന്നാലെ നേരിട്ട വംശീയാധിക്ഷേപങ്ങൾക്ക് മറുപടിയുമായി ഇംഗ്ലീഷ് താരം മാർക്കസ് റാഷ്ഫോർഡ്. പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് തന്നെ വിമർശിക്കാമെന്നും എന്നാൽ നിറത്തിന്റെ പേരിലും താൻ വന്ന സ്ഥലത്തിന്റേ പേരിലും തന്നെ പരിഹസിക്കാൻ ആർക്കും അവകാശമില്ലെന്നും റാഷ്ഫോർഡ് വ്യക്തമാക്കി. സോഷ്യൽ മീഡയയിലൂടെ ആയിരുന്നു ഇംഗ്ലീഷ് താരത്തിന്റെ പ്രതികരണം.

കളിച്ചുതുടങ്ങിയ കാലം മുതൽ തന്റെ തൊലിയുടെ നിറത്തിന്റെ പേരിൽ അധിക്ഷേപങ്ങൾ കേൾക്കാറുണ്ട്. പെനാൽറ്റി നഷ്ടപ്പെടുത്തിയതിനും മത്സരത്തിലെ മോശം പ്രകടനത്തിനും ഞാൻ മാപ്പ് പറയാം. എന്നാൽ ഞാൻ എന്താണ് എന്നതിനും എന്റെ നിറത്തിനും മാപ്പ് പറയാൻ കഴിയില്ല. റാഷ്ഫോർഡ് വ്യക്തമാക്കി. 23-കാരനായ മാഞ്ചസ്റ്ററിൽ നിന്നുള്ള കറുത്ത വർഗക്കാരനാണ് ഞാൻ. ഒന്നുമല്ലെങ്കിലും ആ ഐഡന്റിറ്റി തന്റെ ഒപ്പമുണ്ടാകും. റാഷ്ഫോർഡ് വ്യക്തമാക്കി.ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫൈനലിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ ഇംഗ്ലീഷ് താരങ്ങളായ റാഷ്ഫോർഡ്, ജേഡൻ സാഞ്ചോ, ബുകായോ സാക്ക എന്നിവരെയാണ് ഇംഗ്ലീഷ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചത്.

May be an image of 1 person and text that says 'Water Treatment Plants (WTP) Sewage Treatment Plants (STP) Effluent Treatment Plants (ETP) DM Plants, Softner Plants തുടങ്ങിയ വിവിധതരം വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റംസ് ഇൻസ്റ്റാൾ ചെയ്യുന്നതിനും സർവീസിനും സ്കൈ ക്ലിയർ സൊലൂഷ്ൻ BS B&S CLEAR Solution Private Lim Great Service No Headache എന്ത് സംശയങ്ങൾക്കും വിളിക്കു: 1800 891 812 15 EXCELLENCE'