blog single post
Bollywood

സുരേഖ സിക്രി അന്തരിച്ചു

പ്രശസ്ത തിയേറ്റർ-സിനിമാ-ടെലിവിഷൻ അഭിനേത്രി സുരേഖ സിക്രി (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിൽ വച്ചാണ് അന്ത്യം. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച നടക്കും. പക്ഷാഘാതത്തെ തുടർന്ന് സുരേഖ കുറച്ച് കാലം ചികിത്സയിലായിരുന്നു. രണ്ട് വർഷത്തോളമായി ശാരീരിക പ്രശ്നങ്ങൾ അവരെ അലട്ടിയിരുന്നു.

ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടിയ സുരേഖ കിസ കുർസി കാ എന്ന ചിത്രത്തിലൂടെ 1978 ലാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മൂന്നാമത്തെ ചിത്രമായ തമസിലൂടെ 1986 ൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. 1995 ൽ മാമ്മോ, 2019 ൽ ബധായി ഹോ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും ദേശീയ പുരസ്കാരം നേടി. സഹനടിക്കുള്ള ദേശീയ പുരസ്കാരം ഏറ്റവും തവണ സ്വന്തമാക്കിയ റെക്കോഡ് സുരേഖയുടേതാണ്. നന്ദിതദാസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ജന്മദിനം എന്ന മലയാള ചിത്രത്തിലും വേഷമിട്ടിരുന്നു. 1998 ലാണ് ചിത്രം പുറത്തിറങ്ങിയത്. 2020 ൽ പുറത്തിറങ്ങിയ ഗോസ്റ്റ് സ്റ്റോറീസ് ആണ് അവസാന ചിത്രം.

May be an image of outdoors and text that says 'Low CostStay Trek Treking "Look deep into nature and you will understand everiything hetter." Book Now 1800 18008918121 891 8121'