blog single post
India

ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സ്ഥാ​നം യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചേ​ക്കു​മെ​ന്ന് റിപ്പോർട്ട്

ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ബി.​എ​സ്. യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. യെ​ദി​യൂ​ര​പ്പ രാ​ജി​സ​ന്ന​ദ്ധ​ത പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് ത​ന്നി​ൽ വി​ശ്വാ​സം ഉ​ള്ളി​ട​ത്തോ​ളം മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് മാ​റി നി​ൽ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ രാ​ജി​ക്ക് ത​യാ​റാ​ണെ​ന്നും യെ​ദി​യൂ​ര​പ്പ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന​യ്ക്ക് ശേ​ഷം യെ​ദി​യൂ​ര​പ്പ​ക്കെ​തി​രെ വി​മ​ത നീ​ക്കം സ​ജീ​വ​മാ​യി​രു​ന്നു. യെ​ദി​യൂ​ര​പ്പ ത​ന്‍റെ ഇ​ഷ്ട​ക്കാ​രെ മാ​ത്രം മ​ന്ത്രി​മാ​രാ​ക്കി​യെ​ന്നാ​ണ് എം​എ​ൽ​എ​മാ​രു​ടെ പ​രാ​തി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്.


May be an image of food and text that says 'ORDER ORDERNOW NOW clove e 1 WWW.FIRSTQUALITYSP CES.COM'