blog single post
India

ലോക്സഭ രണ്ട് മണി വരെ നിർത്തിവെച്ചു

ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ താത്കാലികമായി പിരിഞ്ഞു. ഉച്ചയ്ക്കു ശേഷം രണ്ടുമണിക്ക് സഭ വീണ്ടും ചേരും. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും പ്ലക്കാർഡുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുമായിരുന്നു.

പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കർ ഓംബിർള അഭ്യർഥിച്ചു. പ്രതിപക്ഷ പ്രതിഷേധം ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടർന്നതോടെയാണ് സഭ നിർത്തിവെക്കാൻ തീരുമാനിച്ചത്.


May be an image of 1 person and text that says 'FIRSTRING Global nline vitton TUTION ONLINE FROM FIRSTRING GLOBAL REGISTER NOW 4474 7449 8722 4420 8150 8118 WwW. WWW.GOTEDU.CO.UK GOTEDU.CO. ////// FACEBOOK.COM/FIRSTRING.CO.UK'