blog single post
India

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഫോ​ണും ചോ​ർ​ത്തി

ഇ​സ്ര​യേ​ലി ചാ​ര സോ​ഫ്റ്റ്‌​വേ​റാ​യ പെ​ഗാ​സ​സ് ഉപയോഗിച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഫോ​ണും ചോ​ർ​ത്തി​യ​താ​യി വി​വ​രം. രാ​ഹു​ലി​ന് പു​റ​മേ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ​യും രാ​ഹു​ലി​ന്‍റെ അ​ഞ്ച് സു​ഹൃ​ത്തു​ക​ളു​ടെ​യും ഫോ​ണു​ക​ൾ ചോ​ർ​ത്തി.
കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​ശ്വി​നി വൈ​ഷ്ണ​വ്, പ്ര​ഹ്ളാ​ദ് പ​ട്ടേ​ൽ എ​ന്നി​വ​രു​ടെ​യും ഫോ​ണു​ക​ളും ചോ​ർ​ത്തി. പ്ര​ശാ​ന്ത് കി​ഷോ​ർ, അ​ഭി​ഷേ​ക് ബാ​ന​ർ​ജി എ​ന്നി​വ​രു​ടെ​യും പേ​രു​ക​ളും ഫോ​ണ്‍ ചോ​ർ​ത്ത​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.
മു​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​ശോ​ക് ല​വാ​സ​യു​ടെ ഫോ​ണും ചോ​ർ​ന്നു. ബി​ൽ​ഗേ​റ്റ്സ് ഫൗ​ണ്ടേ​ഷ​ൻ ഇ​ന്ത്യ ഓ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ എം. ​ഹ​രി​മേ​നോ​ന്‍റെ ഫോ​ണും ചോ​ർ​ത്തി. മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യി​ക്കെ​തി​രെ പീ​ഡ​ന പ​രാ​തി ഉ​ന്ന​യി​ച്ച സു​പ്രീം​കോ​ട​തി ജീ​വ​ന​ക്കാ​രി​യു​ടെ ഫോ​ണും ചോ​ർ​ന്നു.
ഇ​സ്രേ​ലി ക​ന്പ​നി​യാ​യ എ​ൻ​എ​സ്ഒ ഗ്രൂ​പ്പ് വി​ക​സി​പ്പി​ച്ച സോ​ഫ്റ്റ്‌​വേ​ർ ആ​ണ് പെ​ഗാ​സ​സ്. അ​ഭി​ഭാ​ഷ​ക​ർ, വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി ര​ണ്ടു ഡ​സ​ൻ പേ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ പെ​ഗാ​സ​സ് ചോ​ർ​ത്തു​ന്ന​താ​യി 2019ൽ ​ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.


May be an image of 2 people and text that says 'TIRSTRING inline TUTION ONLINE FROM FIRSTRING GLOBAL EXPERIENCE IS THE BEST TEACHER BUT TUITION IS HIGH Register Now 4420 8150 8118 4474 7449 8722 www.gotedu.co.uk facebook.com/firstring.co.uk'