blog single post
Keralam

ബക്രീദ് കാലത്ത് മുഴുവൻ കടകളും തുറക്കാനുള്ള തീരുമാനത്തിന് സുപ്രീംകോടതിയുടെ വിമർശനം

ബക്രീദ് കാലത്ത് മുഴുവൻ കടകളും തുറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.കോവിഡ് പടരുന്ന സാഹചര്യത്തിൽ ബക്രീദ് കാലത്ത് കടകൾ തുറക്കുന്നതിൽ കേരളം ഇളവുകൾ നൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിശോധിക്കുകയായിരുന്നു കോടതി.വൈകിയവേളയിലായതിനാൽ ഉത്തരവ് റദ്ദാക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.മഹാമാരിയുടെ കാലത്ത് സർക്കാർ സമ്മർദ്ദത്തിന് വഴിപ്പെടരുതായിരുന്നു എന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കാറ്റഗറി ഡിയിൽ കടകൾ തുറക്കാൻ അനുവദിച്ചത് ഗുരുതര വിഷയമെന്നും കോടതി നിരീക്ഷിച്ചു.


May be an image of food and text