blog single post
India

രാജ്യത്ത് 30093 പേർക്ക് കൂടി കോവിഡ്

രാജ്യത്ത് പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിൽ 45,254 പേർ രോഗമുക്തരായി. തിങ്കളാഴ്ച ഇത് 38,660 ആയിരുന്നു. രോഗമുക്തി നിരക്ക് 97.37 ശതമാനമായി ഉയർന്നു.രാജ്യത്ത് പുതുതായി 30,093 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 374 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.രാജ്യത്ത് ഇതുവരെ 3,11,74,322 പേർക്കാണ് രോഗം ബാധിച്ചത്. നിലവിൽ 4,06,130 പേർ ചികിത്സയിലാണ്.

3,03,53,710 പേർ ഇതുവരെ രാജ്യത്ത് രോഗമുക്തരായി. 4,14,482 പേർ ഇതുവരെ കോവിഡ് 19 ബാധിച്ച് മരിച്ചു. 41,18,46,401 ഡോസ് വാക്സീൻ വിതരണം ചെയ്തു.


May be an image of food and text