blog single post
Keralam

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ്: സി​പി​എം മു​ൻ​പേ അ​റി​ഞ്ഞു

ഇ​രി​ങ്ങാ​ല​ക്കു​ട ക​രു​വ​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​ഴി​മ​തി​ക​ളെ​യും ത​ട്ടി​പ്പി​നെ​യും കു​റി​ച്ച് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​ക്ക് നേ​ര​ത്തെ ത​ന്നെ പ​രാ​തി ല​ഭി​ച്ചി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി. വാ​യ്പ​യെ​ടു​ത്ത​വ​ർ​ക്ക് വ​ൻ തു​ക തി​രി​ച്ച​ട​ക്കാ​ൻ നോ​ട്ടീ​സ് വ​ന്ന​പ്പോ​ൾ ത​ന്നെ പാ​ർ​ട്ടി ത​ല​ത്തി​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു.
പ​രാ​തി​ക​ൾ വ​ർ​ധി​ച്ച​തോ​ടെ സ​ത്യാ​വ​സ്ഥ​യ​റി​യാ​ൻ സി​പി​എം ര​ണ്ടം​ഗ ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മു​ൻ എം​പി പി.​കെ ബി​ജു, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി.​കെ. ഷാ​ജ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച​ത്. ഇ​വ​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ബാ​ങ്കി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.
പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ ത​ട്ടി​പ്പി​ൽ ക​രു​വ​ന്നൂ​ർ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ പ​ങ്ക് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി​ക്ക് ശി​പാ​ർ​ശ​യും ന​ൽ​കി​യി​രു​ന്നു. ര​ണ്ട് മാ​സം മു​ന്പാ​ണ് ഈ ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ 100 കോ​ടി രൂ​പ​യു​ടെ വാ​യ്പാ ത​ട്ടി​പ്പു ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്


May be an image of food and text