blog single post
Keralam

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വി​ല്ല

സം​സ്ഥാ​ന​ത്ത് കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വു​വ​രു​ത്താ​തെ സ​ർ​ക്കാ​ർ. വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ തു​ട​രാ​ൻ തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്നു ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ബ​ക്രീ​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കി​യ​തി​നെ സു​പ്രീം കോ​ട​തി രൂ​ക്ഷ​ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​രാ​ഴ്ച​കൂ​ടി അ​തേ​പ​ടി തു​ട​രാ​നാ​ണ് തീ​രു​മാ​നം.
ടി​പി​ആ​ര്‍ നി​ര​ക്ക് അ​നു​സ​രി​ച്ച് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന രീ​തി തു​ട​രും. നാ​ല് സ്ലാ​ബ് അ​നു​സ​രി​ച്ചാ​യി​രി​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക. ഏ​തെ​ല്ലാം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​ത് സ്ലാ​ബു​ക​ളി​ല്‍ വ​രു​മെ​ന്ന​ത് ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കും.
വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ക്കാം എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​ക്കാ​ര്‍ എ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം ബ​ലി​പെ​രു​ന്നാ​ള്‍ പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്ത് ന​ല്‍​കി​യ ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ ഇ​ന്ന് അ​വ​സാ​നി​ക്കും.


May be an image of food and text