blog single post
Keralam

ബഹിരാകാശത്തേക്ക് പറന്ന് ജെഫ് ബെസോസ്

ബഹിരാകാശത്തേക്ക് പറന്ന് ശതകോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസ്. സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിൻ റോക്കറ്റിലായിരുന്നു യാത്ര. വെസ്റ്റ് ടെക്സാസിലെ മരുഭൂമിയിൽനിന്ന് പ്രാദേശിക സമയം രാവിലെ 8.12 ന് റോക്കറ്റ് കുതിച്ചുയർന്നു. ദൃശ്യങ്ങൾ കമ്പനി തത്സമയം സംപ്രേഷണം ചെയ്തു. അതീവ സന്തോഷവാനാണെന്ന് ബെസോസ് പ്രതികരിച്ചു. ശതകോടീശ്വരൻ റിച്ചഡ് ബ്രാൻസൺ ബഹിരാകാശത്തേക്ക് പോയി മടങ്ങി വന്നതിന് പിന്നാലെയാണ് ബെസോസിന്റെയും പറക്കൽ.

ചന്ദ്രനിൽ മനുഷ്യൻ കാലു കുത്തിയതിന്റെ 52-ാം വാർഷികത്തിലാണ് ജെഫ് ബെസോസും സംഘവും ബഹിരാകാശത്തേക്ക് കുതിച്ചത് എന്ന പ്രത്യേകതയും യാത്രയ്ക്കുണ്ട്.


May be an image of food and text that says 'WWW.FIRSTQUALITYSPICES.COM FIRST QUALITY INDIAN SPICES DRY JACKFRUIT ORDER NOW'