blog single post
India

രാജ്യത്ത് 24 മണിക്കൂറിനിടെ 42,015 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,998 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 3,509 മരണവും മഹാരാഷ്ട്രയിലാണ്. നേരത്തെയുള്ള മരണങ്ങൾ കോവിഡ് പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയതിനാലാണ് മഹാരാഷ്ട്രയിലെ പ്രതിദിന മരണസംഖ്യ ഇത്രയധികം ഉയർന്നത്.

3,12,16,337 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് പിടിപെട്ടത്. 2.27 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായ മുപ്പതാം ദിവസമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയാകുന്നത്.

May be an image of outdoors and text