blog single post
Keralam

അനന്യയുടെ മരണത്തിൽ ദുരൂഹത എന്ന് ട്രാൻസ് ജെൻഡർ സമൂഹം

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ട്രാൻസ്ജെൻഡർ സമൂഹം. അനന്യ കുമാരിയുടെ മരണത്തിൽ ദൂരൂഹതയുണ്ടെന്ന സംശയം ട്രാൻസ്ജെൻഡർ വ്യക്തികൾ ഉൾപ്പെടെയുള്ളവർ പങ്കുവെച്ചതായി ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശ്യാമ എസ്. പ്രഭ പറഞ്ഞു. ഇക്കാരണത്താലാണ് പോസ്റ്റുമോർട്ടത്തിന് വിദഗ്ധ മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും അവർ പറഞ്ഞു. അനന്യയുടെ മരണത്തെ തുടർന്ന് കൊച്ചി റെനെ മെഡിസിറ്റിക്ക് മുന്നിൽ ട്രാൻസ്ജെൻഡർ സമൂഹം നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

സംഭവം ഉണ്ടാകുന്നതിന് രണ്ട് മണിക്കൂർ മുമ്പുവരേയും അനന്യ സന്തോഷത്തോടെ തന്നെയാണ് എല്ലാവരോടും സംസാരിച്ചത്. അതിനുള്ളിൽ എന്താണ് അനന്യക്ക് സംഭവിച്ചത് എന്നതിനേക്കുറിച്ച് കൃത്യമായ ധാരണയില്ല. അതിനുമുമ്പ് അനന്യക്കൊപ്പം ആളുകളുണ്ടായിരുന്നു. ഒരാൾ പുറത്ത് പോയി വന്ന സമയത്താണ് ഇങ്ങനെ ഒരു അവസ്ഥയിൽ അനന്യയെ കാണുന്നത്. അതിൽ പോലും ദുരൂഹതയുള്ളതായാണ് നേരിൽ കണ്ട വ്യക്തികൾ പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഇൻക്വസ്റ്റ് ഉൾപ്പെടുള്ള കാര്യങ്ങൾ നടത്തണമെന്നും പോസ്റ്റുമോർട്ടത്തിന് വിദഗ്ധ മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ശ്യാമ എസ്.പ്രഭ പറഞ്ഞു

May be an image of furniture, bedroom and text that says 'LOW COST STAY AT KERALA BOOK BOOKNOW MORE MOREINFO INFO 1800 18008918121 891 8121 Low CostStay 1'