blog single post
Mallu star world

നടൻ കെ.ടി.എസ്. പടന്നയിൽ അന്തരിച്ചു

പ്രശസ്ത സിനിമാ-സീരിയൽ നടൻ കെ.ടി.എസ്. പടന്നയിൽ (88) അന്തരിച്ചു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

നാടകങ്ങളിലൂടെ സിനിമയിലെത്തിയ കെടിഎസ് പടന്നയിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. 1990-കൾ മുതൽ മലയാള സിനിമയിൽ സജീവമായിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. സിനിമാ നടനായിരിക്കുമ്പോഴും തൃപ്പൂണിത്തുറയിൽ പെട്ടിക്കട നടത്തിയിരുന്നു.140-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ ആണ് ആദ്യ ചിത്രം.


May be an image of 2 people and text