blog single post
Keralam

മന്ത്രി എ.കെ. ശശീന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി

സ്ത്രീപീഡന പരാതി ഒതുക്കിത്തീർക്കാൻ ഇടപെട്ടെന്ന ആരോപണത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനെ പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി ഒരുതരത്തിലും തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നത്തിലാണ് ഇടപെട്ടതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

സഭ നിർത്തിവെച്ച് വിഷയം ചർച്ചചെയ്യേണ്ട ആവശ്യമില്ല. പാർട്ടി നേതാവ് എന്ന നിലയിൽ പാർട്ടിക്കാരനെ വിളിക്കുക മാത്രമാണ് മന്ത്രി ചെയ്തത്. കേസിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ കേസെടുക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ഡിജിപി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതിക്കാരിക്ക് പൂർണ സംരക്ഷണം ഒരുക്കുമെന്നും പോലീസ് റിപ്പോർട്ട് സഭയിൽ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.


May be an image of 2 people, eyeglasses and text