blog single post
Bollywood

രാജ് കുന്ദ്രയുടെ അറസ്റ്റ്: ശിൽപ ഷെട്ടിയെ ചോദ്യം ചെയ്തു

ഭർത്താവ് രാജ്കുന്ദ്ര നീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ ബോളിവുഡ് നടി ശിൽപാ ഷെട്ടിയെ മുംബൈ പോലീസ് ചോദ്യംചെയ്തു. ഇന്ന് വൈകീട്ടാണ് മുംബൈയിലെ വീട്ടിലെ ചോദ്യം ചെയ്യൽ ആരംഭിച്ചത്. ചോദ്യം ചെയ്യലിനും മൊഴി രേഖപ്പെടുത്തുന്നതിനുമാണ് എത്തിയതെന്ന് മുംബൈ പോലീസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

ചോദ്യം ചെയ്യൽ റെക്കോർഡ് ചെയ്യാൻ ശിൽപാ ഷെട്ടി സമ്മതിച്ചതിച്ചിട്ടുണ്ട്. ഭർത്താവ് രാജ്കുന്ദ്രയുടെ നീലചിത്ര നിർമാണവുമായി നടിക്ക് ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്നതാണ് പോലീസ് ആരാഞ്ഞത്.നീലചിത്ര നിർമാണ വിവാദത്തിലെ പ്രധാന കേന്ദ്രമാണ് രാജ്കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാൻ എന്ന കമ്പനി. ഇതിന്റെ ഡയറക്ടറായിരുന്നു ശിൽപ. വിയാൻ എന്ന കമ്പനിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് അശ്ലീല വീഡിയോ റാക്കറ്റ് നടത്തിയിരുന്നത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് 2020-ൽ ശിൽപാ ഷെട്ടി രാജിവെച്ചിട്ടുണ്ട്.

May be an image of 1 person, sunglasses and text