blog single post
All New

ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യെ ത​രി​പ്പ​ണ​മാ​ക്കി ഓ​സ്ട്രേ​ലി​യ

 ഒ​ളി​ന്പി​ക്സ് ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി. ഓ​സ്ട്രേ​ലി​യ​യോ​ടെ വ​ലി​യ തോ​ൽ​വി​യാ​ണ് ഇ​ന്ത്യ ഏ​റ്റു​വാ​ങ്ങി​യ​ത്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 7-1 എ​ന്ന സ്കോ​റി​നാ​ണ് ഇ​ന്ത്യ​യെ ഓ​സ്ട്രേ​ലി​യ മു​ട്ടു​കു​ത്തി​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ൽ നാ​ല് ഗോ​ളു​ക​ൾ നേ​ടി തു​ട​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ പി​ന്നെ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​നാ​യി​രു​ന്നി​ല്ല.
മൂന്നാം ക്വാര്‍ട്ടറില്‍ ദി​ൽ​പ്രീ​ത് സിം​ഗ് ആ​ണ് ഇ​ന്ത്യ​യു​ടെ ഗോ​ൾ മ​ട​ക്കി​യ​ത്. മൂ​ന്നാം ക്വാ​ർ​ട്ട​റി​ൽ ഓ​സ്ട്രേ​ലി​യ പെ​നാ​ൽ​റ്റി സ്ട്രോ​ക്കി​ലൂ​ടെ ത​ങ്ങ​ളു​ടെ അ​ഞ്ചാം ഗോ​ൾ നേ​ടു​ക​യാ​യി​രു​ന്നു. മൂ​ന്നാം ക്വാ​ർ​ട്ട​റി​ൽ ര​ണ്ട് ഗോ​ളും നാ​ലാം ക്വാ​ർ​ട്ട​റി​ൽ ഒ​രു ഗോ​ളും നേ​ടി​യാ​ണ് ഓ​സ്ട്രേ​ലി​യ ത​ങ്ങ​ളു​ടെ ഗോ​ൾ വേ​ട്ട അ​വ​സാ​നി​പ്പി​ച്ച​ത്.
ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ബ്ലേ​ക്ക് ഗോ​വേ​ഴ്സ് ര​ണ്ട് ഗോ​ൾ നേ​ടി​യ​പ്പോ​ൾ ടിം ​ബ്രാ​ൻ​ഡ്, ജോ​ഷ്വ ബെ​ലി​റ്റ്സ്, ജെ​റി​മി തോ​മ​സ് ഹേ​വാ​ർ​ഡ്, ഫ്ലി​ൻ ആ​ൻ​ഡ്രൂ ഒ​ഗി​ൽ​വി, ഡാ​നി​യേ​ൽ ജെ​യിം​സ് ബീ​ൽ എ​ന്നി​വ​രാ​ണ് മ​റ്റു ഗോ​ൾ സ്കോ​റ​ർ​മാ​ർ.


May be an image of 1 person and text that says 'FIESTRING MEDIA FIRSTRING MEDIA Success is to wake up each morning and consciously decide that today will be the best day of your life. CALL NOW 1800 891 8121'