ഹിമാചൽ പ്രദേശിലെ കിനൗറിൽ മണ്ണിടിച്ചിലിനെ തുടർന്നുള്ള അപകടത്തിൽ ഒൻപത് പേർ മരിച്ചു. വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുകളിലേക്ക് കൂറ്റൻ പാറകൾ വീണാണ് അപകടമുണ്ടായത്. മലയുടെ മുകളിൽനിന്ന് പാറക്കഷ്ണങ്ങൾ വീണ് പാലം തകരുകയും ചെയ്തിട്ടുണ്ട്.
അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. മലയുടെ മുകളിൽ നിന്ന് പതിച്ച വലിയ പാറകഷ്ണങ്ങൾ വീണ് സാംഗ്ല താഴ്വരയുടെ സമീപത്ത് നിർത്തിയിട്ടിരുന്ന കാറുകൾ തകർന്നു.