ശക്തമായ മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും തുടരുന്ന മഹാരാഷ്ട്രയിൽ വെള്ളം കയറിയ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ദേശീയ പാതകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുകയാണ്.
വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് സംഗ്ലീവാഡി ഗ്രാമത്തിൽ നിരവധി ആളുകൾ മേൽക്കൂരകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളേയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി