blog single post
India

കേരളത്തിന് കൂടുതൽ വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കേരളത്തിന് കൂടുതൽ വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാരിന്റെ ഉറപ്പ്. ഇടത് എംപിമാർ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. വാക്സിൻ ക്ഷാമം മൂലം കേരളത്തിൽ വാക്സിനേഷൻ നിർത്തിവെക്കേണ്ടിവന്ന സാഹചര്യത്തിലാണ് എംപിമാർ മന്ത്രിയെ കണ്ടത്.

സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലുള്ള ഇടത് എംപിമാരാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയത്. എംപിമാരായ ബിനോയ് വിശ്വം, എം.വി. ശ്രേയാംസ്കുമാർ, സോമപ്രസാദ്, ജോണ് ബ്രിട്ടാസ്, വി. ശിവദാസൻ, എ.എം. ആരിഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു


May be an image of child and text that says 'TUTION ONLINE FROM FIRSTRING GLOBAL FTIRSTRING Global REGISTER NOW +4474 7449 8722 +4420 8150 8118 WWW.GOTEDU.CO.UK'