blog single post
India

രാകേഷ് അസ്താന ഡൽഹി പോലീസ് കമ്മിഷണർ

അതിർത്തി സുരക്ഷാ സേന(ബി.എസ്.എഫ്.) ഡയറക്ടർ ജനറൽ രാകേഷ് അസ്താനയെ ഡൽഹി പോലീസ് കമ്മിഷണറായി കേന്ദ്രസർക്കാർ നിയമിച്ചു. ഗുജറാത്ത് കേഡറിൽനിന്നുള്ള 1984 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അസ്താനയെ വിരമിക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കേയാണ് ഡൽഹി പോലീസ് കമ്മിഷണറായി നിയമിച്ചത്.

2019 ജനുവരിയിൽ സി.ബി.ഐ. സ്പെഷൽ ഡയക്ടറായിരിക്കേ അന്നത്തെ മേധാവി അലോക് വർമ്മയുമായി കൊമ്പ് കോർത്തതു വിവാദമായി. അസ്താനയെ സ്പെഷൽ ഡയറക്ടറായി നിയമിച്ചത് അലോക് വർമ എതിർത്തിരുന്നു. തുടർന്ന് വർമയ്ക്കൊപ്പം സി.ബി.ഐ.യിൽ നിന്നു പുറത്തുപോയ അസ്താനയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) ഡയറക്ടർ ജനറലായി നിയമിച്ചു.


May be an image of 1 person and text that says 'FIRSTRING Global nline vitton TUTION ONLINE FROM FIRSTRING GLOBAL REGISTER NOW 4474 7449 8722 4420 8150 8118 WwW. WWW.GOTEDU.CO.UK GOTEDU.CO. ////// FACEBOOK.COM/FIRSTRING.CO.UK'