കൊടുങ്ങല്ലൂരിൽ കള്ളനോട്ടുമായി ബിജെപി പ്രവർത്തകനടക്കം മൂന്നുപേർ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ ജിത്തു, രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്. ജിത്തു ബിജെപി പ്രവര്‍ത്തകനാണ്.
1,65,000 രൂപയുടെ കള്ളനോട്ടാണ് ഇവരുടെ കൈയിൽനിന്നും പിടികൂടിയത്. ബൈക്കിൽ നിന്ന് വീണ് ജിത്തു ചികിത്സ തേടിയപ്പോഴാണ് കള്ളനോട്ട് പിടിച്ചത്. ഇതര സംസ്ഥാനത്ത് നിന്നാണ് നോട്ടുകള്‍ അച്ചടിച്ചതെന്ന് പോലീസ് പറഞ്ഞു.