മധ്യപ്രദേശിൽ ജയിൽ ഭിത്തി ഇടിഞ്ഞുവീണ് 22 തടവുകാർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഒരു തടവുകാരനെ ഗ്വാളിയോറിലെ ആശുപത്രിയിലേക്ക് മാറ്റി. ഭിൺഡ് ജില്ലാ ജയിലിൽ ശനിയാഴ്ച പുലർച്ചെ 5.10-ഓടെ ആയിരുന്നു സംഭവം.
ആറാം നമ്പർ ബറാക്കിന്റെ ഭിത്തിയാണ് ഇടിഞ്ഞുവീണതെന്ന് പോലീസ് സൂപ്രണ്ട് മനോജ് കുമാർ സിങ് വാർത്താ ഏജൻസിയായ പി.ടി.ഐയോടു പറഞ്ഞു. 22 തടവുകാർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു തടവുകാരനെ വിദഗ്ധ ചികിത്സയ്ക്കായി ഗ്വാളിയോറിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു- അദ്ദേഹം കൂട്ടിച്ചേർത്തു.
