blog single post
India

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 41,649 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 41,649 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തി​ല്‍ പ​കു​തി കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ല്‍​നി​ന്നാ​ണ്. വെ​ള്ളി​യാ​ഴ്ച 20,772 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 593 മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 4,23,810 ആ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 37,291 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 3,16,13,993 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തി​ൽ 4,08,920 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 3,07,81,263 പേ​രാ​ണ് രോ​ഗ​മു​ക്തി കൈ​വ​രി​ച്ച​ത്.


May be an image of food and text