blog single post
Keralam

വടകരയിൽ ഹോട്ടൽ ഉടമ ആത്മഹത്യ ചെയ്തു

വടകരയിൽ ഹോട്ടലുടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടകര മേപ്പയില്‍ കൃഷ്ണന്‍(70) ആണ് മരിച്ചത്. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഇയാള്‍ ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം. വടകര മേപ്പയില്‍ ഓവുപാലത്തിന് താഴെ ഭാര്യയോടൊപ്പമാണ് ഇയാള്‍ ഹോട്ടല്‍ നടത്തിയിരുന്നത്.

ഇന്നലെ രാവിലെ കൃഷ്ണന്‍ കട തുറന്നിരുന്നു. എന്നാല്‍ ഉച്ചയോടെ അദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്.


May be an image of text