blog single post
India

കുപ്രസിദ്ധ കുറ്റവാളികൾ പിടിയിൽ

രണ്ടുകുപ്രസിദ്ധ കുറ്റവാളികൾ ഡൽഹി പോലീസിന്റെ വലയിൽ. കാലാ ജത്തേഡി എന്നു വിളിക്കപ്പെടുന്ന ഗുണ്ടാത്തലവൻ സന്ദീപ്, രാജസ്ഥാൻ ഡോൺ എന്നു കുപ്രസിദ്ധയായ അനുരാധ ചൗധരി എന്നിവരെയാണ് സ്പെഷ്യൽ സെൽ പിടികൂടിയത്. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ സഹറൻപുരിൽ നിന്നാണ് കാലാ ജത്തേഡിയെ അറസ്റ്റുചെയ്തത്. ഇതിനു തൊട്ടു പിറകെ അനുരാധയും അറസ്റ്റിലായി.കൊലപാതകമടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ കാല ജത്തേഡിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പോലീസ് ഏഴു ലക്ഷംരൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം പോലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടയാളാണ് ജത്തേഡി.തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയ കേസുകളിൽ പോലീസ് തേടിക്കൊണ്ടിരുന്നവരാണ് അനുരാധ. ഇവർ ഗുണ്ടാത്തലവൻ അനന്ത്പാൽ സിങ്ങിന്റെ സംഘാംഗമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാജസ്ഥാനിലെ ചുരു ജില്ലയിൽ 2017-ൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ സിങ് കൊല്ലപ്പെട്ടു.

May be an image of one or more people and text that says 'First FIRST TOP MODEL Passion REGISTER NOW www.firsttopmodels.com'