blog single post
India

വൈ.എസ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

ആന്ധ്രപ്രദേശിലെ മുൻ മന്ത്രി വൈ.എസ്. വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. സുനിൽ യാദവ് എന്നയാളെയാണ് ഗോവയിൽനിന്ന് സി.ബി.ഐ. സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരനാണ് കൊല്ലപ്പെട്ട വിവേകാനന്ദ റെഡ്ഡി.

വിവേകാനന്ദ റെഡ്ഡി കൊലക്കേസുമായി ബന്ധപ്പെട്ട് സുനിൽ യാദവിനെ സി.ബി.ഐ. സംഘം നേരത്തെ ചോദ്യംചെയ്തിരുന്നു. ഇയാൾക്കെതിരേ ചില തെളിവുകൾ ലഭിച്ചതോടെയാണ് ചോദ്യംചെയ്യലിലേക്ക് കടന്നത്. എന്നാൽ ഇതിനുപിന്നാലെ സുനിൽ യാദവ് കുടുംബത്തോടൊപ്പം ഗോവയിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് സി.ബി.ഐ. സംഘം ഇയാളെ പിന്തുടർന്ന് പിടികൂടിയെന്നാണ് റിപ്പോർട്ട്.2019 മാർച്ച് 15-നാണ് വൈ.എസ്. വിവേകാനന്ദ റെഡ്ഡിയെ കടപ്പ ജില്ലയിലെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റേത് സ്വാഭാവിക മരണമല്ലെന്ന് കുടുംബാംഗങ്ങൾ തുടക്കംമുതലേ ആരോപണമുന്നയിച്ചിരുന്നു. തുടർന്നാണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.


May be an image of text