blog single post
Nurse Talk

ആറ് നഴ്സുമാരെ ഹോസ്റ്റലിൽ നിന്നു പുറത്താക്കി

കാസർകോട് ∙ സമരം നടത്തുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർക്കെതിരെ പ്രതികാര നടപടിയുമായി അധികൃതർ. ആശുപത്രി വേതന പരിഷ്കരണം ആവശ്യപ്പെട്ട് സമരം ചെയ്തതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ആറ് നഴ്സുമാരെ ആശുപത്രി അധികൃതർ ഹോസ്റ്റലിൽ  നിന്ന് പുറത്താക്കി. കാസർകോട്ടെ അരമന ആശുപത്രിയിലെ നഴ്സുമാരായ ഉഷ, ലത, ശ്രീജ,ലിയ, പ്രിൻസി എന്നിവരെയാണ് പുറത്താക്കിയത്.ഹോസ്റ്റലിന്റെ സമയക്രമങ്ങൾ തുടർച്ചയായി പാലിക്കാത്തതിനെത്തുടർന്നാണ് നടപടിയെന്ന് ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ, സമരത്തിൽ പങ്കെടുത്തതിെനത്തുടർന്നുള്ള ആശുപത്രി മാനേജ്മെന്റിന്റെ പ്രതികാര ടപടിയാണിതെന്നാണ് നഴ്സുമാർ പറയുന്നത്. ആശുപത്രിക്കു സമീപമുള്ള നഴ്സസ് ഹോസ്റ്റലിൽ കൃത്യസമയത്ത് എത്താത്തതാണ് നടപടിയുടെ കാരണമായി അധികൃതർ പറയുന്നത്. അരമന ആശുപത്രിയുടെ ഹോസ്റ്റലിലെ നോട്ടിസ് ബോർഡിലാണ് ഹോസ്റ്റൽ ഒഴിയണമെന്നു ആവശ്യപ്പെട്ട് നിർദേശം നൽകിയത് എന്നാൽ, അനൗദ്യോഗികമായി സമരത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടുവെന്നും ഇല്ലെങ്കിൽ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്നു ഭീഷണിപ്പെടുത്തിയെന്നും നഴ്സുമാരിൽ ചിലർ പറഞ്ഞു. ജോലിയിൽ നിന്നും ഇവരെ പുറത്താക്കിയെന്നാണ് നഴ്സുമാർ പറയുന്നത്. ഹോസ്റ്റൽ നിയമത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനെ തുടർന്നാണ് അച്ചടക്ക നടപടിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം