blog single post
UK

യൂസഫലിക്ക് ബ്രട്ടീഷ് രാഞ്ജിയുടെ പുരസ്കാരം സമ്മാനിച്ചു


ലണ്ടന്‍: ബ്രിട്ടനിലെ സാമ്ബത്തിക വ്യാപാര തൊഴില്‍ മേഖലകളില്‍ നല്‍കിയ മികച്ച സംഭാവനകള്‍ക്കുള്ള ബ്രിട്ടീഷ്​ രാജ്ഞിയുടെ പുരസ്കാരമായ 'ക്വീന്‍സ് അവാര്‍ഡ്' ലുലു ഗ്രൂപ്പ്​ ചെയര്‍മാന്‍ എം.എ.യൂസഫലിക്ക് സമ്മാനിച്ചു.
ലുലു ഗ്രൂപ്പി​​​​െന്‍റ ബ്രിട്ടനിലെ സ്ഥാപനമായ വൈ ഇന്‍റര്‍നാഷണലി​​​​െന്‍റ പ്രവര്‍ത്തന മികവ്​ കണക്കിലെടുത്താണ് പുരസ്കാരം. അവാര്‍ഡ് സമര്‍പ്പണത്തോടനുബന്ധിച്ച്‌ എലിസബത്ത്​ രാജ്ഞി ബക്കിങ്​ഹാം കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തിലും യൂസഫലി സംബന്ധിച്ചു. ബ്രിട്ടനില്‍ ലുലു ഗ്രൂപ്പ്​ നടത്തുന്ന നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ യൂസഫലി രാജ്ഞിയെ ധരിപ്പിച്ചു.
ബര്‍മിങ്​ ഹാം സിറ്റി കൗണ്‍സില്‍ ഹാളില്‍ നടന്ന പ്രൗഢ ഗംഭീര ചടങ്ങില്‍ രാജ്​ഞിയുടെ പ്രതിനിധി ലോര്‍ഡ്​ ​െലഫ്റ്റനന്‍റ്​ ജോണ്‍ ക്രാബ്ട്രീയാണ് ക്വീന്‍സ് അവാര്‍ഡ്​ സമ്മാനിച്ചത്.
ബര്‍മിങ്​ ഹാം മേയര്‍ ആനി അണ്ടര്‍വുഡ്, വാണിജ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ക്രിസ്​റ്റിന്‍ ഹാമില്‍ട്ടന്‍, പാര്‍ലമ​​​െന്‍റ്​ അംഗം ഖാലിദ്​ മുഹമ്മദ്, വ്യവസായ രംഗത്തെ പ്രമുഖര്‍ എന്നിവരടക്കം നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
രാജ്ഞിയുടെ ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി തെരേസ മേയ് നല്‍കിയ സ്ഥാപനങ്ങളുടെ പട്ടികക്കാണ്​എലിസബത്ത്​ രാജ്​ഞിയുടെ അംഗീകാരം ലഭിച്ചത്. ഇതാദ്യമായാണ്​ മലയാളി ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിന്​ വ്യാപാര രംഗത്ത്​ ബ്രിട്ടനിലെ ഉന്നത ബഹുമതി ലഭിക്കുന്നത്.