blog single post
Beauty

വേനലില്‍ സ്‌പ്രേ അടിയ്ക്കുന്നവര്‍ സൂക്ഷിക്കുക

ചൂട് കൂടും തോറും വിയര്‍പ്പും കൂടും അതിനാല്‍ നല്ല സുഗന്ധ ലേപനങ്ങളും ഉപയോഗിക്കുക. വേനല്‍ക്കാലത്ത് സുഗന്ധലേപനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍


നേര്‍ത്ത സുഗന്ധലേപനം തിരഞ്ഞെടുക്കുക
 നാരങ്ങ പോലുള്ള ഫലങ്ങളുടെ ഘടകങ്ങള്‍ അടങ്ങിയ നേര്‍ത്ത സുഗന്ധലേപനങ്ങളാണ് വേനല്‍ക്കാലത്തിന് ഇണങ്ങുന്നത്. കസ്തൂരിയിലും കുന്തിരിക്കത്തിലും സാന്ദ്രത കൂടിയ ഘടകങ്ങള്‍ ആണ് അടങ്ങിയിരിക്കുന്നത്.

മിശ്രിതമാക്കി ഉപയോഗിക്കുക 
ഒന്ന് മാത്രമായി ഉപയോഗിക്കണം എന്നില്ല. പല സുഗന്ധങ്ങള്‍ മിശ്രിതമാക്കി ഉപയോഗിക്കുന്നത് മികച്ച ഫലം നല്‍കും. ജാസ്മിന്‍, റോസ്‌മേരി, ലെമണ്‍ പോലെ വ്യത്യസ്ത സുഗന്ധങ്ങള്‍ കൂട്ടികലര്‍ത്തി ഉപയോഗിക്കാം.

ഭക്ഷ്യവസ്തുക്കള്‍ അടിസ്ഥാനമാക്കിയവ
മികച്ച സുഗന്ധങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്ന നിരവധി ഭക്ഷ്യവസ്തുക്കള്‍ ഉണ്ട്. നാരങ്ങ പോലെ ഓറഞ്ചില്‍ നിന്നും ബെറിയില്‍ നിന്നുമുള്ള സുഗന്ധങ്ങള്‍ പരീക്ഷിച്ച് നോക്കുക. അല്‍പം എരിവുള്ള ഗന്ധമാണ് വേണ്ടെതെങ്കില്‍ കറുവപ്പട്ട, കുരുമുളക് എന്നിവയില്‍ നിന്നുള്ള സുഗന്ധലേപനങ്ങള്‍ തിരഞ്ഞെടുക്കുക. ഗ്രീന്‍ ടീ, യെലാങ്-യെലാങ് , പുതിന എന്നിവയും മികച്ചതാണ്.

പുരുഷന്‍മാരുടെ സുഗന്ധം
സുഗന്ധ ലേപനം ഉപയോഗിക്കുന്ന കാര്യത്തില്‍ അതിരുകള്‍ ഇല്ല. പുരുഷന്‍മാരുടെ സുഗന്ധലേപനങ്ങള്‍ സ്ത്രീകള്‍ക്കും പരീക്ഷിച്ച് നോക്കാവുന്നതാണ്. പുരുഷന്‍മാരുടെ സുഗന്ധലേപനത്തിനൊപ്പം രാമച്ചവും ദേവദാരുവും മറ്റും ചേര്‍ക്കുമ്പോള്‍ ആത്മവിശ്വാസം ഉണര്‍ത്തുന്ന അതിരൂക്ഷമായ സുഗന്ധം ലഭിക്കും.

അമിതമാവരുത് 
സുഗന്ധലേപനം അമിതമായി ഉപയോഗിക്കരുത്. ശരീരം മുഴുവന്‍ ഇത് ഉപയോഗിക്കേണ്ട ആവശ്യമില്ല, കണങ്കൈയിലും കഴുത്തിലും മാത്രം കുറച്ച് തളിച്ചാല്‍ മതിയാകും.