പുരുഷ സൗന്ദര്യത്തിന് സഹായിക്കുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാം.
തേന്‍ ഉപയോഗിക്കാം
ഷേവ് ചെയ്ത് കഴിഞ്ഞതിനു ശേഷം അല്പം തേന്‍ എടുത്ത് മുഖത്ത് പുരട്ടി നോക്കൂ. നിങ്ങളുടെ മുഖത്തുള്ള അസ്വസ്ഥത മാറിക്കിട്ടും. തേന്‍ പുരട്ടി 15 മിനിട്ടിനു ശേഷം കഴുകിക്കളയൂ. മാറ്റം അപ്പോള്‍ അറിയാം.
ഓട്സ് അല്പം
ഓട്സ് അരച്ച് പേസ്റ്റാക്കി ആഴ്ചയില്‍ ഒരു തവണ മുഖത്തിടൂ. സൗന്ദര്യം നിങ്ങളെ തേടി വരും.
ഷേവിംഗിനു ശേഷം
പുരുഷന്മാരുടെ മുഖം സ്ത്രീകളുടെ മുഖത്തേക്കാള്‍ ചെറുപ്പത്തോടെ നില്ക്കാന് കാരണം പുരുഷന്മാര് എന്നും ഷേവിങ് കഴിഞ്ഞാല്‍ മുഖം മസ്സാജ് ചെയ്യുന്നതു കൊണ്ടാണ്. ഇതുവഴി മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യപ്പെടും.
മസ്സാജ് ചെയ്യുന്നത്
പുരുഷന്മാര്ക്ക് സ്ത്രീകളെ അപേക്ഷിച്ച് പൊതുവേ ഓയിലി സ്കിന്‍ ആയിരിക്കും. അതുകൊണ്ട് തന്നെ ചെറിയ ഒരു മസ്സാജിങ്ങിനു പോലും മുഖത്ത് അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയും. ഉറങ്ങാന്‍ പോവുന്നതിനു മുന്പാണെങ്കില് ഉത്തമം.
കുളിക്കുമ്പോള്‍
കുളിക്കുന്നതിനു മുന്‍പ് അല്പം ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ശരീര ദുര്‍ഗന്ധം വരെ ഇല്ലാതാക്കാം. എങ്ങനെയെന്നാല്‍ കുളിക്കുന്ന വെള്ളത്തില്‍ അല്പം ആപ്പിള്‍ വിനീഗര്‍ ഒഴിച്ചാല്‍ മതി. ഇനി ആ വെള്ളത്തിലൊന്ന് കുളിച്ചു നോക്കൂ. വ്യത്യാസം അനുഭവിച്ചറിയാം.
സണ്‍സ്ക്രീന്‍
എത്രയൊക്ക ശ്രദ്ധിച്ചാലും പുറത്തിറങ്ങുമ്പോള്‍ സൂര്യപ്രകാശം ഒരു വലിയ ഘടകം തന്നെയാണ്. അതുകൊണ്ടു തന്നെ പുറത്തിറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍ ക്രീം ഉപയോഗിക്കുന്നതും നല്ലതായിരിക്കും.
ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ കയ്യുകളില്‍ പുരട്ടുന്നതും കയ്യുകളുടെ മൃദുത്വവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ആകര്‍ഷകമുള്ളതാക്കുകയും ചെയ്യും.