blog single post
Beauty

മുഖത്തെ രോമം ഒരു ദിവസം കൊണ്ട് കളയാം

മുഖത്തെ രോമമായിരിക്കും പല സ്ത്രീകളേയും അലട്ടുന്ന പ്രധാന പ്രശ്‌നം. പലപ്പോഴും മുഖരോമം ഉണ്ടാക്കുന്ന പ്രശ്‌നം കൊണ്ട് വലയുന്ന സ്ത്രീകള്‍ ചില്ലറക്കാരല്ല. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാന്‍ ബ്യൂട്ടി പാര്‍ലര്‍ കയറി വേദന സഹിച്ച് രോമം പറിച്ച് കളയുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വീട്ടില്‍ തന്നെ ചില മാര്‍ഗ്ഗങ്ങളുണ്ട്.

തേന്‍
തേന്‍ കറുവപ്പട്ട എന്നിവ മിക്‌സ് ചെയ്ത് ഇത് ഓവനില്‍ വെച്ച് ചെറുതായി ചൂടാക്കാം. ശേഷം ചെറുചൂടോടെ മുഖത്ത് തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് അമിത രോമവളര്‍ച്ചയെ തടയുകയും രോമം കൊഴിഞ്ഞ് പോവാന്‍ സഹായിക്കുകയും ചെയ്യുന്നു.

പഞ്ചസാരയും നാരങ്ങ നീരും 
പഞ്ചസാരയും നാരങ്ങ നീരും നല്ലൊരു സ്‌ക്രബ്ബറാണ്. കാല്‍ക്കപ്പ് നാരങ്ങ നീര് രണ്ട് കപ്പ് പഞ്ചസാര എന്നിവ നല്ലതു പോലെ ചൂടാക്കിയ ശേഷം പഞ്ചസാര ഉരുകി വരുന്നു. ഇത് ഉരുകി ഒരു പരുവമാകുമ്പോള്‍ രോമത്തിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് രോമം കൊഴിഞ്ഞ് പോവാന്‍ സഹായിക്കുന്നു.

ഉരുളക്കിഴങ്ങ് പരിപ്പ് 
ഉരുളക്കിഴങ്ങും പരിപ്പും സാമ്പാര്‍ വെക്കാന്‍ മാത്രമല്ല നല്ലത്. പരിപ്പ് രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. പിറ്റേ ദിവസം ഇത് ഉരുളക്കിഴങ്ങുമായി ചേര്‍ത്ത് അരച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് തിളക്കവും രോമം കൊഴിഞ്ഞ് പോവാന്‍ സഹായിക്കുകയും ചെയ്യുന്നു.

തുളസിയും ഉള്ളിയും 
തുളസിയും ഉള്ളിയുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. തുളസിയും ഉള്ളിയും അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇതിന്റെ നീരെടുത്ത് അമിത രോമവളര്‍ച്ചയുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് രോമം കൊഴിഞ്ഞ് പോവാന്‍ സഹായിക്കുന്നു.