blog single post
Beauty

ചെറുപയര്‍ പൊടിയിട്ട് കുളിച്ചു നോക്കൂ

ചെറുപയര്‍ പൊടി കൊണ്ട് ആരോഗ്യം മാത്രമല്ല സൗന്ദര്യവും ലഭിക്കും എന്നതാണ് മറ്റൊരു കാര്യം. നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ചെറുപയര്‍ പൊടി.

ചര്‍മ്മത്തിന് തിളക്കം 
ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ഇത് ചര്‍മ്മത്തിലെ അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല മൃതകോശങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ചെറുപയര്‍ പൊടി എങ്ങനെയെല്ലാം ഉപയോഗിക്കണം എന്ന് നോക്കാം.
 
ഉപയോഗിക്കുന്ന വിധം
50 ഗ്രാം ചെറുപയര്‍ ചെറിയ ഒരു പാത്രത്തിലിട്ട് വെള്ളത്തിലിട്ട് കുതിര്‍ത്ത് വെക്കുക. രാവിലെ ഇത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഇതിലേക്ക് അല്‍പം ബദാം എണ്ണ മിക്‌സ് ചെയ്യുക. ഇത് മുഖത്തും ദേഹത്തും തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ തേച്ച് പിടിപ്പിച്ച ശേഷം കുളിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.

സണ്‍ടാന്‍ മാറ്റാന്‍ 
സണ്‍ടാന്‍ മൂലമുള്ള പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇത്. സൂര്യപ്രകാശമേറ്റ് ചര്‍മ്മത്തിനുണ്ടാവുന്ന കരുവാളിപ്പ് മാറ്റാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ചെറുപയര്‍ പൊടിയിലുള്ള കുളി.

തയ്യാറാക്കാന്‍ 
കാല്‍കപ്പ് ചെറുപയര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് അത് രാവിലെ നല്ലതു പോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. രണ്ട് ടീസ്പൂണ്‍ തൈരില്‍ ഇത് മിക്‌സ് ചെയ്ത് ദേഹത്ത് തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യമുള്ള ചര്‍മ്മവും നല്‍കുന്നു.