ഒരു നവജാതശിശുവിനെ എങ്ങനെയൊക്കെ അപമാനിക്കാമോ അതിന്റെയൊക്കെ എല്ലാ പരിധിയും ലംഘിച്ച രണ്ടു നഴ്സുമാരെക്കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. നവജാതശിശുവിനെ എടുത്തുയർത്തി റാപ്പ് മ്യൂസിക്കിനു ചുവടുവെയ്പ്പിക്കുന്ന ക്രൂരതയാണ് ഒരു നഴ്സ് ചെയ്തതെങ്കിൽ കുഞ്ഞിനെ ഏറ്റവും ഹീനമായി അപമാനിക്കുന്ന പ്രവൃത്തിയാണ് മറ്റൊരു നഴ്സിന്റെ ഭാഗത്തുനിന്നുണ്ടായത്.