blog single post
Nurse Talk

നഴ്‌സുമാരുടെ സമരം പിൻവലിച്ചു: മുഖ്യമന്ത്രി ഉറപ്പ് നൽകി

നാളെ മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ആരംഭിക്കാനിരുന്ന സമരം പിൻവലിച്ചു. മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ അറിയിച്ചു. ശമ്പള പരിഷ്കരണ ഉത്തരവ് ഈ മാസം 31 നകം പുറത്തിറക്കുമെന്ന് ഉറപ്പ് കിട്ടി. കൂട്ട അവധിയെടുത്ത് സമരം ചെയ്യാനായിരുന്നു സംഘടനയുടെ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ആരോഗ്യ മന്ത്രിയും തൊഴിൽ മന്ത്രിയും പങ്കെടുത്ത ഉന്നത തല യോഗത്തിന് ശേഷമാണ് യുഎൻഎ തീരുമാനമറിയിച്ചത്.